കു​റു​മാ​ലി​പ്പു​ഴ​യി​ലെ മ​ൺ​തി​ട്ട​ക​ൾ നീ​ക്കി​ത്തു​ട​ങ്ങി
Wednesday, June 12, 2024 1:14 AM IST
പു​തു​ക്കാ​ട്: പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് കു​റു​മാ​ലി​പ്പു​ഴ​യി​ല്‍ രൂ​പ​പ്പെ​ട്ട മ​ണ്‍​തുരു​ത്ത് നീ​ക്കം​ചെ​യ്തു തു​ട​ങ്ങി. നാ​ട്ടു​കാ​രു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

കു​റു​മാ​ലി​പ്പു​ഴ​യു​ടെ മു​പ്ലി​യം പ്ലാ​യി​ല​പ്പാ​റ ഭാ​ഗ​ത്ത് 2018ലെ ​പ്ര​ള​യ​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ മ​ണ്ണും മ​ര​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യാ​ണു കൂ​റ്റ​ന്‍ മ​ണ്‍​തിട്ട രൂ​പ​പ്പെ​ട്ട​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ക​യും വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

മ​ണ്ണ​ടി​ഞ്ഞു കൂ​ടു​ന്ന​തു തു​ട​ര്‍​ന്ന​തോ​ടെ തിട്ട​യു​ടെ വി​സ്തൃ​തി​യും കൂ​ടി. അതോ​ടെ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മ്പോ​ള്‍ പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി ക​ര​യെ​ടു​ക്കു​ന്ന​തും പ​തി​വാ​യി. മ​ഴ ശ​ക്ത​മാ​യാ​ല്‍ സ​മീ​പ​വാ​സി​ക​ള്‍ വീ​ടൊ​ഴി​ഞ്ഞു പോ​കേ​ണ്ട സ്ഥി​തി​യി​ലാ​യി​രു​ന്നു.

പ​രാ​തി​യി​ല്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട ക​ള​ക്ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി മ​ണ്‍​തി​ട്ട നീ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

2019ല്‍ ​പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്നു വ​നം, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ള്‍​ക്കു ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശ​മെ​ത്തി. പ്ര​ശ്‌​ന​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണു യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​യി​ല​പ്പാ​റ​യി​ലെ മ​ണ്‍​തിട്ട​യും നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ച​ത്.