പ​ന​യ്ക്ക​പ്പാ​ലം: പ​ന​യ്ക്ക​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഡി​വൈ​ഡ​റും റ​മ്പി​ൾ ട്രി​പ്പു​ക​ളും 200 മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​ഞ്ഞ വ​ര​ക​ളും അ​പാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു.

മീ​നി​ച്ചി​ൽ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ വി​ക​സ​ന​സ​മ​ിതി​യം​ഗ​ങ്ങ​ളാ​യ പീ​റ്റ​ർ പ​ന്ത​ലാ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റോ​ഡ​രി​കി​ലെ കാ​ഴ്ച മ​റ​യ്ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് ക​മ്മി​റ്റി പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്ലാ​ശ​നാ​ൽ റോ​ഡി​ന്‍റെ നൂ​റു മീ​റ്റ​ർ ഭാ​ഗ​വും പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള താ​ഴ്ന്ന ഭാ​ഗ​വും മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം കാ​ണ​ത്ത​ക്ക​വി​ധം റോ​ഡ് പ​ണി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നും ജം​ഗ്ഷ​നി​ൽ റി​ഫ്‌​ള​ക‌്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പോ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ക​യും രാ​വി​ലെ 8.30 മു​ത​ൽ 11.00 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ 5.30 വ​രെ​യും ട്രാ​ഫി​ക് പോ​ലീസി​നെ നി​യ​മി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് താ​മ​സ​മാ​ക്കി​യ കു​ടും​ബ​ത്തെ പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും കൊ​ടി​മ​ര​ങ്ങ​ളും പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും മാ​റ്റു​ന്ന​തി​നും പ്ലാ​ശ​നാ​ൽ റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡ് മാ​റ്റു​ന്ന​തി​ന് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.