കൊഴുവനാൽ ഉപജില്ലാ കലോത്സവം സമാപിച്ചു
1465608
Friday, November 1, 2024 5:43 AM IST
മറ്റക്കര: മറ്റക്കര സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ മൂന്നു ദിവസമായി നടന്നുവന്ന കൊഴുവനാല്‍ ഉപജില്ലാ കലോത്സവം സമാപിച്ചു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ മറ്റക്കര സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ 182 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 167 പോയിന്റോടെ മറ്റക്കര ഹയര്‍ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 156 പോയിന്റോടെ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂൾ മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ 78 പോയിന്റോടെ ആനിക്കാട് ഗവ. യുപി സ്കൂളും മറ്റക്കര ഹയര്‍ സെക്കൻഡറി സ്കൂളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. 72 പോയിന്റോടെ കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂൾ രണ്ടാംസ്ഥാനവും 70 പോയിന്റോടെ ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ 65 പോയിന്റോടെ മറ്റക്കര സെന്റ് ആന്റണീസ് എല്‍പിഎസും ആനിക്കാട് ഗവ. യുപി സ്കൂളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. 63 പോയിന്റോടെ ആനിക്കാട് ഗവ. എല്‍ പി സ്കൂൾ രണ്ടാംസ്ഥാനവും 55 പോയിന്റോടെ കാഞ്ഞിരമറ്റം എല്‍എഫ് എല്‍പിഎസ് മൂന്നാംസ്ഥാനവും നേടി.
ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 139 പോയിന്റോടെ ആനിക്കാട് എന്‍എസ്എസ് ഹൈസ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 81 പോയിന്റോടെ മറ്റക്കര ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാംസ്ഥാനവും 67 പോയിന്റോടെ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. മികച്ച ഗവ. സ്കൂളിനുള്ള ട്രോഫി ആനിക്കാട് ഗവ. യുപി സ്കൂള്‍ നേടി.
യുപി വിഭാഗം സംസ്കൃതോത്സവത്തില്‍ 82 പോയിന്റോടെ ഇളമ്പള്ളി ഗവ. യുപി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 73 പോയിന്റോടെ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂൾ രണ്ടാംസ്ഥാനവും 64 പോയിന്റോടെ ആനിക്കാട് ഗവ. യുപി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്കളപ്പുര അധ്യക്ഷത വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.