കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ കൗ​ൺ​സ​ല​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ർ​മ​ലൈ​റ്റ്സി​ന്‍റെ​യും ഡോ​ക്ട​ർ ചാ​ക്കോ​സ് മൈ​ൻ​ഡ് കെ​യ​ർ ആ​ൻ​ഡ് ക്യു​വ​റി​ന്‍റെ​യും ആ​​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​രു​നൂറോ​ളം പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അക്ക​ാഡ​മി​ക് വെ​ൽ​ന​സ് പ്രോ​ഗ്രാം ന​ട​ത്തും.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​പി.​എം. ചാ​ക്കോ വി​ഷ​യാ​വ​ത​ര​ണ​വും ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. വ​ർ​ക്കി കൗ​ൺ​സ​ലേ​ഴ്സി​നെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി മു​ൻ പ്രോ​ഗ്രാ​മി​ന്‍റെ വി​ല​യി​രു​ത്ത​ലും നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി ജോ​ൺ, ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. തോ​മ​സ്, മുൻ പ്രി​ൻ​സി​പ്പ​ൽ പി.​ജെ. സു​ധ​ർ​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സും ഇ​ത​ര പ്രോ​ഗ്രാ​മു​ക​ളും വെ​ൽ​ന​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡോ. ​പി.​എം. ചാ​ക്കോ, പി​ആ​ർ​ഒ ജ​യിം​സ് കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9447054 125.