ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
1465438
Thursday, October 31, 2024 7:22 AM IST
കോട്ടയം: ഭാരതീയ ചികിത്സാവകുപ്പും ദേശീയ ആയുഷ് ദൗത്യവും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ ദിനാചരണം ഐഎംഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.
രാവിലെ ജില്ലാ പഞ്ചായത്തങ്കണത്തില്‍ നിന്നാരംഭിച്ച ആയുര്‍വേദദിന സന്ദേശ വിളംബരജാഥ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഐഎംഎ ഹാളില്‍ നടന്ന യോഗത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളികുമാരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എന്‍. പുഷ്പമണി, ദേശീയ ആയുഷ് ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി. പ്രതിഭ, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. മിനി, ഡോ. എസ്. ശ്രീജിത്ത്, ഡോ. സീനിയ അനുരാഗ്, ദീപു വി. ദിവാകര്‍, അജിത് കെ. അമ്പാടി, ടി.എന്‍. പ്രസാദ്, പി.എസ്. ഷംല, ഡോ. കെ. കമല്‍ദീപ്, ഡോ. സുരേഖാ കുര്യന്, ഡോ.ടി. റൂബിന് മേരി എന്നിവര്‍ പ്രസംഗിച്ചു.