താരകങ്ങളായി വിശുദ്ധ അല്‍ഫോന്‍സാമ്മയും വിശുദ്ധ ചാവറയച്ചനും
1465369
Thursday, October 31, 2024 5:46 AM IST
കുടമാളൂരില്‍ ജനിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയും കൈനകരിയില്‍ പിറന്ന വിശുദ്ധ ചാവറയച്ചനും ചങ്ങനാശേരി അതിരൂപതയുടെ താരകങ്ങളാണ്. ഇവരുടെ ജന്മംകൊണ്ടും കര്‍മംകൊണ്ടും അതിരൂപത അനുഗ്രഹ ധന്യമാണ്. ഇവരുടെ കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭരണങ്ങാനവും മാന്നാനവും തീര്‍ഥാടനകേന്ദ്രങ്ങളാണ്.
പുണ്യസൂനങ്ങളായ ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി, ദൈവദാസരായ പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട്, എടത്വായുടെ പ്രിയപുത്രന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്,
ചമ്പക്കുളം സ്വദേശിനി മദര്‍ ഷന്താള്‍ എസ്എബിഎസ് എന്നിവരുടെ നാമകരണ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. കുടമാളൂര്‍ അല്‍ഫോന്‍സാ ഭവനിലേക്കുള്ള മിഷന്‍ലീഗ് തീര്‍ഥാടനം മൂന്നര പതിറ്റാണ്ട് പിന്നിട്ടു.