പിതാവിന്റെ ഓര്‍മയില്‍ സ്നേഹദീപത്തില്‍ കണ്ണിയായി ഒരു കുടുംബം
1465606
Friday, November 1, 2024 5:43 AM IST
പാലാ: പിതാവിന്റെ 75-ാം ജന്മദിനത്തില് സ്നേഹദീപത്തിന് കൈത്താങ്ങായി ആരംപുളിക്കല്‍ കുടുംബം. മാത്യു ആരംപുളിക്കലിന്റെ 75-ാം ജന്മദിനവും 10-ാം ചരമവാര്ഷികദിനത്തോടുമനുബന്ധിച്ച് സഹധര്‍മിണി ഓമന മാത്യുവും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്നേഹദീപം ഭവന പദ്ധതിയിലേക്ക് 75,000 രൂപ കൈമാറി. കൊഴുവനാല്‍ സ്നേഹദീപത്തിലേക്കാണ് തുക കൈമാറിയത്.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ തുക സ്വീകരിച്ചു. ജോസി പൊയ്കയില്‍, ജഗന്നിവാസ് പിടിക്കാപറമ്പില്‍, സതീശ് പൈങ്ങനാമഠം, റിജോ നെല്ലിപ്പുഴ, അനീഷ് മാത്യു ആരംപുളിക്കല്‍, അജീഷ് ആരംപുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.