ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും ഓർമ നിലനിർത്തി അകലക്കുന്നം പഞ്ചായത്ത്
1465607
Friday, November 1, 2024 5:43 AM IST
അകലക്കുന്നം: പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള മൂഴൂർ ആയുർവേദ ആശുപത്രിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും കരിമ്പാനി ഹോമിയോ ആശുപത്രിക്ക് മുൻ ധനമന്ത്രി കെ.എം. മാണിയുടെ പേരും നൽകാൻ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനമെടുത്തു.
ചാണ്ടി ഉമ്മൻ എംഎൽഎയുടെയും ജോസ് കെ. മാണി എംപിയുടെയും ആസ്തി വികസന ഫണ്ടിൽനിന്നുള്ള 1.25 കോടി രൂപ മുടക്കിയാണ് ആയുർവേദ ആശുപത്രിയുടെ പണി പൂർത്തിയാക്കുന്നത്. കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് കരി മ്പാനി ഹോമിയോ ആശുപത്രി കെട്ടിടം പണിയാനുള്ള നടപടി സ്വീകരിച്ചത്.
ഇരുവരും അകലക്കുന്നത്തിന് നൽകിയിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സ്മരിച്ച് ഇവരുടെ ഓർമ നിലനിർത്താനാണ് തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളവും അറിയിച്ചു.