അരുവിത്തുറ വടക്കേൽ കുടുംബ സംഗമം നടന്നു
1465475
Thursday, October 31, 2024 6:38 PM IST
അരുവിത്തുറ: വടക്കേൽ കുടുംബ സംഗമ സമ്മേളനം അരുവിത്തുറ ഫോറോനാ പള്ളി പാരിഷ് ഹാളിൽ നടന്നു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം പാലാ രൂപത ചാൻസലർ ഡോ. ജോസ് കുറ്റിയാങ്കൽ നിർവഹിച്ചു.
കുടുംബയോഗം ചെയർമാൻ കെ.വി. ജോസ് കണിയാംകുന്നേൽ ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിത്തറ ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, സഹരക്ഷാധികാരി സിറിയക് വടക്കേൽ, ഫാ.സെബാസ്റ്റ്യൻ ജോസ് കൊല്ലംക്കുന്നേൽ, ഫാ. ദിനിൽ പുല്ലാട്ട്, കുടുംബയോഗം സെക്രട്ടറി റെജിമോൻ പുല്ലാട്ട്, ട്രഷറർ ബേബി വടക്കേൽ, എൻ.കെ. ജോൺ നടുവിലേമുറിയിൽ, ജോസഫ് വടക്കേൽ, ജോസഫ് പുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.