അമ്മഞ്ചേരിയിലെ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് 30 വയസ്
1465437
Thursday, October 31, 2024 7:22 AM IST
ഏറ്റുമാനൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർഥം അമ്മഞ്ചേരി കവലയിൽ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ട് 30 വർഷം.1995ലാണ് പണ്ടാരപ്പള്ളി ശൗരിചേട്ടന്റെ മേൽനോട്ടത്തിൽ പ്രതിമ സ്ഥാപിച്ചത്.
കോട്ടയം ജില്ലയിൽ ഇന്ദിരാ ഗാന്ധിയുടെ പൂർണകായ പ്രതിമ അമ്മഞ്ചേരിയിൽ മാത്രമാണുള്ളതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അക്കാലത്തെ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്ന വടകര കൊച്ചേട്ടൻ, വലിയപറമ്പിൽ വി.സി. ജോസഫ്,
കൊച്ചുപറമ്പിൽ പത്മനാഭൻ, വലിയവീട്ടിൽ വക്കച്ചൻ, റാം നിവാസ് പുഷ്കരൻ, പാറയ്ക്കൽ വക്കൻ, വലക്കടവിൽ ദേവസ്യാച്ചൻ, ഒ.ജെ. ബേബി, വലിയവീട്ടിൽ അപ്പേട്ടായി, വലിയവീട്ടിൽ ദേവസ്യാച്ചൻ, പാലമൂട്ടിൽ പാപ്പുസാർ, ഗ്രിഗറി സാർ, കോര കുന്നത്ത്, കല്ലുവേലിൽ രാജപ്പൻ, ഒറ്റകപ്പിലുമാവുങ്കൽ ജോയ് മാത്യു തുടങ്ങിയവരുടെ സഹകരണത്തോടെ യാണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.
രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി ഏറ്റുമാനൂർ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.30ന് പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും.