ച​ങ്ങ​നാ​ശേ​രി: നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ക്കു​വേ​ണ്ടി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യ​​ങ്ക​ണ​ത്തി​ല്‍ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലെ താ​ത്കാ​ലി​ക മ​ദ്ബ​ഹ​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും ആ​ശീ​ര്‍വാ​ദ​ക​ര്‍മം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ച്ചു.

ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് സ​ഹ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് എ​ന്നി​വ​രു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ റം​ശ പ്രാ​ര്‍ഥ​ന ന​ട​ന്നു. നി​യു​ക്ത ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ജേ​ക്ക​ബ് കൂവ​ക്കാ​ട്ട്, ജ​ര്‍മ​നി​യി​ലെ ബംബെര്‍ഗ് ആർച്ച്ബി​ഷ​പ് ഹെ​ര്‍വി​ക് ഗൊ​സ​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ചാ​ന്‍സ​ല​ര്‍ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, വൈ​ദി​ക​ര്‍, സ​ന്യാ​സി​നി​ക​ള്‍, വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ്രാ​ര്‍ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. മെ​ത്രാ​പ്പൊ​ലീ​ത്ത​ന്‍ പ​ള്ളി ക​വാ​ട​ത്തി​ല്‍ പ​ള്ളി​യു​ടെ മ​ണി​മാ​ളി​ക​യു​ടെ മാ​തൃ​ക​യി​ല്‍ നി​ര്‍മി​ച്ച ക​വാ​ട​ത്തി​ന്‍റെ​യും ഐ​ക്ക​ണു​ക​ളു​ടെ​യും ആ​ശീ​ര്‍വാ​ദ​വും മാ​ര്‍ പെ​രു​ന്തോ​ട്ടം നി​ര്‍വ​ഹി​ച്ചു.