അതിരൂപത ഭരണസംവിധാനം
1465370
Thursday, October 31, 2024 5:46 AM IST
മെത്രാപ്പോലീത്തയാണ് അതിരൂപതയുടെ മേലധ്യക്ഷന്. അദ്ദേഹം സീറോമലബാര്‍ സിനഡിനും മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍പാപ്പയ്ക്കും വിധേയപ്പെട്ടിരിക്കുന്നു. സഹായ മെത്രാനുണ്ടെങ്കില് അദ്ദേഹമായിരിക്കും അടുത്ത അധികാരി. അദ്ദേഹംതന്നെയായിരിക്കും പ്രധാന വികാരി ജനറാള്‍ (പ്രോട്ടോ സിന്‍ചെല്ലൂസ്), സഹായ മെത്രാനില്ലെങ്കില് ഒരു വൈദികന് പ്രധാന വികാരി ജനറാളും (പ്രോട്ടോ സിന്‍ചെല്ലൂസ്) രണ്ടുമൂന്ന് വൈദികര്‍ വികാരി ജനറാള്‍മാരും (സിന്‍ചെല്ലൂസ്) ആയിരിക്കും.
വൈദികരുടെയും പള്ളികളുടെയും ചുമതല, സന്യസ്തരുടെയും സെമിനാരിക്കാരുടെയും ചുമതല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുടെ ചുമതല തുടങ്ങിയ കാര്യങ്ങള്‍ ഓരോ വികാരി ജനറാള്‍മാര്‍ക്കും വിഭജിച്ചു നല്കിയിരിക്കുന്നു.
കാനന്‍ നിയമങ്ങള്‍ക്കനുസൃതമായി അതിരൂപതാ ഭരണനിര്‍വഹണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തത്സംബന്ധമായ രേഖകള്‍ സൂക്ഷിക്കാനുമായി ചാന്‍സലറും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രൊകുറേറ്ററും ഉണ്ടായിരിക്കും. ഇത്രയുംപേര്‍ അടങ്ങുന്നതാണ് അതിരൂപത കൂരിയ, കൂരിയ എല്ലാ ആഴ്ചയിലും രണ്ട്, മൂന്ന് പ്രാവശ്യം സമ്മേളിക്കുകയും അതിരൂപതയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ ആലോചിച്ച് നിര്‍വഹിക്കുകയും ചെയ്യുന്നു.
കൂടാതെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ അടങ്ങുന്ന പാസ്റ്ററല്‍ കൗണ്‍സില്‍, വൈദികരുടെ പ്രതിനിധികള്‍ അടങ്ങുന്ന പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഫിനാന്‍സ് കൗണ്‍സില്‍ എന്നീ കാനോനിക സമിതികളും അതിരൂപതാ ഭരണത്തില്‍ പങ്കാളികളാകുന്നു. കൂടാതെ മെത്രാപ്പോലീത്തന്‍ ട്രൈബ്യൂണല്‍, കണ്‍സള്‍ട്ടേഴ്സ് ബോഡി, ഫൊറോന വികാരിമാരുടെ സമിതി, വിവിധ കമ്മിറ്റികള്‍ എന്നിവയുമുണ്ട്.വര്‍ഷത്തില്‍ 2 പ്രാവശ്യം വൈദിക സമ്മേളനം (പ്രസ്ബിറ്റേറിയം) കൂടാറുണ്ട്.
ചങ്ങനാശേരി അതിരൂപത ഒറ്റനോട്ടത്തില്‍
അതിരൂപതയുടെ മെത്രാപ്പോലീത്ത
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
അതിരൂപതാംഗങ്ങളായ മറ്റു പിതാക്കന്മാര്
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട്
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി
ആര്‍ച്ച്ബിഷപ് മാര്‍ അലക്സ് കാളിയാനില്‍
ബിഷപ് മാര്‍ തോമസ് പാടിയത്ത്
ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം
ബിഷപ് മാര്‍ ജയിംസ് അത്തിക്കളം
മാര്‍ ജോസഫ് പെരുന്തോട്ടം ഇത്തിത്താനം പ്രീസ്റ്റ് ഹോമിലേക്ക്
ചങ്ങനാശേരി: മാര്‍ ജോസഫ് പെരുന്തോട്ടം ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കും. പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്കൊപ്പം കഴിയാനാണ് മാര്‍ പെരുന്തോട്ടത്തിന്റെ തീരുമാനം. അടുത്തയാഴ്ച മുതല്‍ ഒരു മാസം പിതാവ് ആര്യങ്കാവില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും ചെലവഴിക്കും.
വ്യാപ്തി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍
ഫൊറോനകള്‍: 18
അതിരമ്പുഴ, കുടമാളൂര്‍, കോട്ടയം, മണിമല, നെടുംകുന്നം, കുറുമ്പനാടം, തൃക്കൊടിത്താനം, തുരുത്തി, ചങ്ങനാശേരി, ആലപ്പുഴ, ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന്, മുഹമ്മ, ചെങ്ങന്നൂര്‍, തിരുവനന്തപുരം, കൊല്ലം-ആയൂര്‍, അമ്പൂരി.
ഇടവക വൈദികര്‍: 498
സന്യസ്ത, മിഷന് വൈദികര്‍: 982
സന്യാസിനികള്‍: 4000
അല്മായര്: 4,060,00
കുടുംബങ്ങള്‍: 80,000
ഇടവകകള്‍: 214
കുരിശുപള്ളികള്‍: 23
പുരുഷ സന്യാസ സമൂഹങ്ങള്‍: 19
ഡിപ്പാര്‍ട്ടുമെന്റുകള്‍: 15
വനിതാ സന്യാസസമൂഹങ്ങള്‍: 52
ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍: 16
പ്രഫഷണല്‍ കോളജുകള്‍, സ്കൂളുകള്‍: 10
സ്കൂളുകള്‍: 200
കെയര്‍ഹോമുകള്‍: 96
ആശുപത്രികള്‍: 22