സില്‍വര്‍ലൈന്‍ പദ്ധതി:അനുമതി നല്കിയാലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി
1465628
Friday, November 1, 2024 6:13 AM IST
മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ നീക്കത്തിലൂടെ കേന്ദ്രം അനുമതി നല്കിയാലും പദ്ധതി നടപ്പാക്കാന്‍ സമരസമിതി അനുവദിക്കില്ലെന്ന് സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മറ്റി മാടപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് ബാബു കുട്ടന്‍ചിറ പറഞ്ഞു. മിനി കെ. ഫിലിപ്പ്, സണ്ണി ഏത്തയ്ക്കാട്, റോസ്ലിന് ഫിലിപ്പ്, സേവ്യര്‍ ജേക്കബ്, എസ്. രാധാമണി, പി.വി. ഷാജിമോന്‍, സെലിന് ബാബു, എ.ടി. വര്‍ഗീസ്, ജോമി ജോസഫ്, കൃഷ്ണന് നായര്‍, ബേബിച്ചന് അഞ്ചേക്കര, ശാന്തമ്മ കുര്യാക്കോസ്, റീന അലക്സ്, ജോയിച്ചന്‍ എഴുത്തുപള്ളി, മാത്യു വി.സി., തങ്കച്ചന് ഇലവുംമൂട്ടില്‍, കെ.എന്‍. രാജന്, ജോണിക്കുട്ടി മാത്യു, ശശി കെ.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.