ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട്ടു​നി​ര​പ്പേ​ല്‍ ഭാ​ഗ​ത്ത് സ​ര്‍ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച നി​ര്‍മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ടം ആ​ര്‍ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ കാ​ട് ക​യ​റി​യ നി​ല​യി​ല്‍. മൂ​ന്നാം വാ​ര്‍ഡി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ടം ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു വ​യ്ക്കാ​വു​ന്ന കേ​ന്ദ്ര​മാ​യി മാ​റി.

വാ​ര്‍ഡി​ലെ ഒ​രു വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഹോ​മി​യോ ആ​ശു​പ​ത്രി, അ​ക്ഷ​യ സെ​ന്‍റ​ര്‍, ജ​ല​പ​രി​ശോ​ധ​നാ കേ​ന്ദ്രം, അങ്കണ​വാ​ടി എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​യി​രു​ന്നു കെ​ട്ടി​ട നി​ര്‍മാ​ണ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​മൂ​ലം ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് നി​ര്‍മി​ച്ച കെ​ട്ടി​ടം പൂ​ര്‍ത്തി​യാ​കാ​തെ ന​ശി​ക്കു​ക​യാ​ണ്. 24 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍മി​ച്ച കെ​ട്ടി​ട​മാ​ണ് തെ​രു​വുനാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. 2010-15 കാ​ല​ഘ​ട്ട​ത്തി​ല്‍ ജോ​സ് കൈ​ത​മ​റ്റ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് എം​എ​ല്‍എ ഫ​ണ്ടി​ല്‍ നി​ന്നും തു​ക അ​നു​വ​ദി​ച്ച​ത്. 2014-15-ല്‍ ​ഫ​ണ്ട് അ​നു​വ​ദി​ച്ചു.

2015-ല്‍ ​കെ​ട്ടി​ടം നി​ര്‍മാ​ണം തു​ട​ങ്ങി. 2015-ല്‍ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മാ​റി​യ​തോ​ടെ ആ​രം​ഭി​ച്ച കെ​ട്ടി​ട നി​ര്‍മാ​ണം പി​ന്നീ​ട് നി​ശ്ച​ല​മാ​യി. എ​ത്ര​യും വേ​ഗം കെ​ട്ടി​ട നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ശ​രി​യാ​യ പ​ഠ​ന​മി​ല്ലാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ല്‍, മ​ല​യു​ടെ ചെ​രു​വി​ലാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തേ​രീ​തി​യി​ല്‍ നി​ര്‍മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​മ​യാ​യു​മാ​യ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും ഏ​കോ​പ​നം ഉ​ണ്ടാ​കാ​റി​ല്ല.

ഇ​താ​ണ് ഇ​ത്ത​ര​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ അ​നാ​ഥ​മാ​കാ​ന്‍ ഇ​ട​യാ​കു​ന്ന​ത്. അ​നു​യോ​ജ്യ​മ​ല്ലാ​ത്ത
സ്ഥ​ല​ത്ത് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച്ച​യും നി​കു​തി പ​ണം പാ​ഴാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ജ​ന​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു