നേരേകടവ് - മാക്കേകടവ് പാലം: നാലാമത്തെ തൂണിലേയ്ക്ക് ഗർഡർ ലോഞ്ചർ സ്ഥാപിച്ചു
1465445
Thursday, October 31, 2024 7:38 AM IST
വൈക്കം: നിർമാണം പുരോഗമിക്കുന്ന നേരേകടവ് - മാക്കേകടവ് പാലത്തിന്റെ നാലാമത്തെ തൂണിലേക്ക് ഗർഡർ ലോഞ്ചർ സ്ഥാപിച്ചു.
ദ്രുതഗതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. 2026 ജനുവരിയിൽ പൂർത്തിയാകത്തക്ക രീതിയിലായാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുന്നത്. 23 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും പൂർത്തീകരിച്ചു, 21 പിയർ ക്യാപ്പുകളുടെ നിർമാണവും പൂർത്തീകരിച്ചുകഴിഞ്ഞു.
നാവിഗേഷൻ സ്പാനിലുള്ള എട്ട് ബീമുകളുടെ നിർമാണവും പൂർത്തിയായി.13 ഗർഡറുകളുടെ കോൺക്രീറ്റ് ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2016ലാണ് നിർമാണമാരംഭിച്ചത്.
പാലത്തിന്റെ നിർമാണം 60 ശതമാനത്തിലധികം പിന്നിട്ടപ്പോഴാണ് സമീപ റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കോടതിലെത്തി നിർമാണം നിലച്ചത്. പിന്നീട് സർക്കാർ തുക വർധിപ്പിച്ചു നൽകി. അഞ്ചുമാസം മുമ്പ് പാലത്തിന്റെ നിർമാണം പുനരാരംഭിക്കുകയായിരുന്നു.