എസ്എച്ച് സ്കൂളില്‍ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം പത്താംവര്ഷത്തില്
1465128
Wednesday, October 30, 2024 7:12 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ 1964ല്‍ സ്ഥാപിതമായ ചങ്ങനാശേരി എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഡയമണ്ട് ജൂബിലി നിറവില്‍. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സ്കൂളില്‍ നടന്നുവരികയാണ്. സ്കൂളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇന്‍ഡോ- ജര്‍മന്‍ സ്റ്റുഡന്റ്സ് എകസ്ചേഞ്ച് പ്രോഗ്രാം പത്താംവര്‍ഷത്തിലാണ്.
2014ല്‍ 10 കുട്ടികളുടെ സംഘമാണ് ആദ്യ ബാച്ചില്‍ ജര്‍മനി സന്ദര്‍ശിച്ചത്. പത്തുവര്‍ഷക്കാലമായി 150ലേറെ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി സന്ദര്‍ശിക്കാനും ആ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും മനസിലാക്കുവാനും കഴിഞ്ഞതായി സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്കുട്ടി നെടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ജയിംസ് ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അത്രത്തോളം ജര്‍മനിയില്‍നിന്നുള്ള കുട്ടികളും അധ്യാപകരും എസ്എച്ച് സ്കൂളിലും എത്തിയിട്ടുണ്ട്.
എസ്എച്ച് സ്കൂളിലെ ഒട്ടേറെ കുട്ടികള്‍ക്ക് ജര്‍മനിയില്‍ ഉപരിപഠനത്തിനും അവസരം ലഭിച്ചിട്ടുണ്ട്. കിളിമല എസ്എച്ച് സ്കൂളിന്റെ നേതൃത്വത്തിലും ഈ വര്‍ഷം മുതല്‍ ഇന്‍ഡോ-ജര്‍മന്‍ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കും.
എസ്എച്ച് സ്കൂളിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പെരുന്തോട്ടം സ്കൂളിന്റെ വളര്‍ച്ചയ്ക്കായി നല്കിയ സേവനങ്ങളിലും സ്കൂള്‍ മാനേജ്മെന്റ് നന്ദിയര്‍പ്പിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്കൂളിലെ ഒരു നിര്‍ധന വിദ്യാര്‍ഥിയുടെ വീട് നവീകരിച്ചു നല്‍കും.
ഇതിനുള്ള ഫണ്ട് ഉദ്ഘാടനവും സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പരിപാടിയുടെ പത്താംവാര്ഷികവും ജര്‍മന്‍ സംഘത്തിന് സ്വീകരണവും കേരളപ്പിറവി ദിനത്തില്‍ രാവിലെ പത്തിന് നടക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫുകുട്ടി നെടുംപറമ്പില്‍ അധ്യക്ഷത വഹിക്കും.