ഭിന്നശേഷി അവകാശനിയമം: പരാതിപരിഹാര ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു
1465126
Wednesday, October 30, 2024 7:12 AM IST
കോട്ടയം: സാമൂഹികനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു.
കളക്ടറേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആര്. രാജീവ്, ഫിനാന്‍സ് ഓഫീസര്‍ ബി. സന്തോഷ്കുമാര്‍, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസര്‍ പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.