ആയുർവേദ ആശുപത്രി -മടിയത്ര റോഡ് ഗതാഗതം പുനസ്ഥാപിക്കണം
1465125
Wednesday, October 30, 2024 7:12 AM IST
വൈക്കം: കലുങ്കു നിർമ്മാണം പൂർത്തിയായിട്ടും റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാത്തതിൽ പ്രതിക്ഷേധം രൂക്ഷമാകുന്നു. രണ്ടുമാസങ്ങൾക്കു മുൻപേ പുതിയ കലുങ്ക് പണിയുന്നതിനായി അടച്ചിട്ട വൈക്കം ആയുർവേദ ആശുപത്രി - മടിയത്രറോഡിലുള്ള കാരയിൽ കലുങ്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് റോഡിലെ ഗതാഗതം നിരോധിച്ചത്.
കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതം പുനസ്ഥാപിച്ചില്ല. റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് 26-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് കെ.എൻ. രാജപ്പന്റെ അധ്യക്ഷതയിൽ നടന്ന യോഗം ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി ഉദ്ഘാടനം ചെയ്തു.
ബി.ഐ.പ്രദീപ്കുമാർ, എ. ഷാനവാസ്,ഹരിഹരൻ, ഓമനശങ്കരൻ, വത്സല രാജപ്പൻ, അബ്ദുൽ ഷഫീഖ്, ജിക്കുകടവൻ, സുജിൽ, അശ്വിൻ രാജേഷ്, സിജിൽ ജിമ്മി തുടങ്ങിയവർ സംബന്ധിച്ചു.