അ​തി​ര​മ്പു​ഴ: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​വ​സാ​നി​പ്പി​ക്കു​ക, താ​റു​മാ​റാ​യ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത്‌ റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, അ​തി​ര​മ്പു​ഴ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ത​രം​താ​ഴ്ത്തി എ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ള്ള പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, അ​തി​ര​മ്പു​ഴ ച​ന്ത​ക്കു​ള​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

അ​തി​ര​മ്പു​ഴ ടൗ​ണി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച്‌ മാ​ന്നാ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന്നാ​നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​ര​മ്പു​ഴ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. സാ​ബു, കെ.​എ​ൻ. ര​വി, ര​തീ​ഷ് ര​ത്നാ​ക​ര​ൻ, പി.​എ​ൻ. പു​ഷ്പ​ൻ, അ​ഡ്വ. സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.