ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം നടപ്പാക്കും: ജോസ് കെ. മാണി എംപി
1465053
Wednesday, October 30, 2024 6:06 AM IST
ഈരാറ്റുപേട്ട: ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ കനാൻനാട്-മുനിയറ ഗുഹ റോഡ് ടാറിംഗ് നടത്താൻ സർക്കാർ നടപടികൾ പൂർത്തിയായി വരികയാണെന്നു ജോസ് കെ. മാണി എംപി. ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെന്ററായ കനാൻനാട് ജംഗ്ഷനിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി.
വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി അമിനിറ്റി സെന്റർ, ടൂറിസം ഇൻഫർമേഷൻ സെന്റർ എന്നീ പദ്ധതികൾ ഉടൻ തന്നെ നടപ്പാക്കുമെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
സമ്മേളനത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ക്രൈസ്റ്റ് കത്തീഡ്രൽ പള്ളി വികാരി റവ. ജോസഫ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, റ്റിറ്റോ തെക്കേൽ, ഷീബാമോൾ ജോസഫ്, അനുരാഗ് പാണ്ടിക്കാട്ട്, അലക്സ് ജോസഫ്, ഡെൻസി ബിജു, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ എന്നിവർ പങ്കെടുത്തു.