പോക്സോ കേസ്: പ്രതിക്ക് നാലു വര്‍ഷം കഠിനതടവും പിഴയും
1465048
Wednesday, October 30, 2024 6:06 AM IST
ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും.
പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ ഭാഗത്ത് മണിമലേത്തുകാലായില് സാബു എന്നു വിളിക്കുന്ന എം.കെ. ശശി (54)യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷന് തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാല്‍ 12,500 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.
2023 നവംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം സ്റ്റേഷന് എസ്ഐ ആയിരുന്ന വിപിനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.