മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​ഗ്‌​ന​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും പാ​ല​ങ്ങ​ളു​ടെ​യും അ​പ്രോ​ച്ചു​ക​ളു​ടെ​യും പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തും മൂ​ലം നി​ര​വ​ധി ജീ​വ​നു​ക​ൾ ഇ​തി​നോ​ട​കം റോ​ഡി​ൽ പൊ​ലി​ഞ്ഞു​ക​ഴി​ഞ്ഞു. ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​സ​ഫ് കെ.​നെ​ല്ലു​വേ​ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ് കു​ഞ്ഞ​ച്ച​ൻ, സാ​ബു മാ​ത്യു, ബി​ജി ജോ​ർ​ജ്, സി.​ജെ ജോ​സ​ഫ്, ബൈ​ജു തോ​മ​സ്, അ​ജ​യ് കു​ര്യാ​ക്കോ​സ്, ലാ​ലി​ച്ച​ൻ ജോ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.