മുനന്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു
1478203
Monday, November 11, 2024 4:56 AM IST
അമ്പലപ്പുഴ: മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം നടത്തി.അധിനി വേശത്തിന്റെ പേരില്‍ മുനമ്പത്ത് കുടിയിറക്കുഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് ഇടവക യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ചു.
പ്രതിഷേധ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഏബ്രഹാം കരിപ്പിങ്ങാപുറം സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി പി.ടി. ജോസഫ് പുത്തന്‍വീട്ടില്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ജോഷി ആന്റണി മുട്ടശേരി, ജോസഫ് അപ്പച്ചന് തൈവേലിക്കകം, സുഷ വര്‍ഗീസ് പൂണിയില്‍, കെ.ടി. ആന്റണി കണ്ണാട്ടുമഠം, മേരിക്കുട്ടി തോമസ് ജയ്ഡെയില് എന്നിവര്‍ സംസാരിച്ചു. അപ്പച്ചന്‍കുട്ടി അത്തിക്കളത്തിന്റെ നിര്യാണത്തില്‍ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.