പോക്സോ കേസില്‍ യുവാവിനു തടവും പിഴയും
1478682
Wednesday, November 13, 2024 4:55 AM IST
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ യുവാവിനു തടവും പിഴയും. അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ത്തുങ്കല്‍ അരേശേരി വീട്ടില്‍ സെബാസ്റ്റ്യനെ (ബിനില്‍-40)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ആറുമാസ തടവിനും 20,000 രൂപ പിഴയും ശിക്ഷിച്ച് ഉത്തരവായത്.
അയല്‍വാസിയും ബന്ധുവുമായ പെണ്‍കുട്ടി വീട്ടിലെ മുറിയില്‍ കളിച്ചുകൊണ്ടിരിക്കെ പ്രതി ജനലിലൂടെ പെണ്‍കുട്ടിയെ വിളിച്ചു ശ്രദ്ധയാകര്‍ഷിച്ച് അവയവ പ്രദര്‍ശനം നടത്തിയെന്നായിരുന്നു കേസ്. സ്റ്റേഷന് ഓഫീസര്‍ പി.ജി. മധുവിന്റെയും എസ്ഐ ശാലിനിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
ചേര്‍ത്തല എഎസ്ഐ സുനിതയും പങ്കാളിയായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.