ആ​ല​പ്പു​ഴ: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ല്ലം എ​റ​ണാ​കു​ളം മെ​മു​വി​ല്‍ കാ​യം​കു​ള​ത്തുനി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഭാ​ര്യ​ക്കും മ​ക​നു​മ​പ്പം പോ​കു​ക​യാ​യി​രു​ന്ന ഭ​ര​ണി​ക്കാ​വ് പോ​ങ്ങും കു​റ്റി​യി​ല്‍ പ്ര​കാ​ശ് (50) ആ​ണ് മ​രി​ച്ച​ത്.

ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു വീ​ണ​തി​നെത്തുട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ആം​ബു​ല​ന്‍​സി​ല്‍ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ മ​ര​ണം സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.