ജില്ലയിലെ ആദ്യത്തെ ഡിജിറ്റൈസ്ഡ് സ്കൂളായി പൂന്തോപ്പ് അസീസി വിദ്യാലയം
1478527
Tuesday, November 12, 2024 7:25 AM IST
ആലപ്പുഴ: ഭിന്നശേഷി കുട്ടികള്‍ക്കായി എക്സെപ്ഷണല്‍ ലേണിംഗ് വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പരിശീലന പദ്ധതി അസീസി വിദ്യാലയം സ്കൂളില്‍ ആരംഭിച്ചു. ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് പാറശേരില്‍ പരിശീലനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ആക്ടിവിറ്റി ബുക്ക് ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ സിസ്റ്റർ ജെയ്സ് സിഎംസി സ്വാഗതം ആശംസിച്ചു. ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
ടെക്നോളജി പ്രയോജനപ്പെടുത്തിക്കൊണ്ട് ഭിന്നശേഷി കുട്ടികളില്‍ വലിയമാറ്റങ്ങള്‍ സാധ്യമാണെന്ന് എക്സെപ്ഷണല്‍ ലേണിംഗ് സിഇഒ ഡോ. ജിനോ ആരുഷി, ഡിജിറ്റൈസേഷന് വിശദീകരണ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. കോ-ഓര്‍ഡിനേറ്റര്‍മാരായ ജിന്സണ് ഏല്യാസ്, എലിസബത്ത്, പിടിഎ പ്രസിഡന്റ് മുഹമ്മദ് സാലി എന്നിവര്‍ പങ്കെടുത്തു.