അന്പ​ല​പ്പു​ഴ: സ്കൂ​ളി​ൽനി​ന്നു വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷ​ാക​ര്‍​ത്താ​വ് ഡി​ഡി, എം​എ​ല്‍​എ, വി​ദ്യാ​ഭ്യാ​സമ​ന്ത്രി എ​ന്നി​വ​ര്‍​ക്കു പ​രാ​തി ന​ല്‍​കി. പു​ന്ന​പ്ര പ​ന​ന്താ​ന​ത്ത് സ​ന്തോ​ഷാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.
പു​ന്ന​പ്ര​യി​ലെ ഒ​രു ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്നുപോ​യ കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്കാ​ണ് വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ര​ണ്ടോ​ടെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ​ശേ​ഷം രാ​ത്രി 11 ഓ​ടെ​യാ​ണ് പി​ന്നീ​ട് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.

തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക് അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​താ​യും പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ​നി​ല ചൊ​വ്വാ​ഴ്ച​യും കു​റ​വാ​യി​രു​ന്നു. ടൂ​ർ പാ​ക്കേ​ജ് ഏ​റ്റെ​ടു​ത്ത​വ​രി​ലെ പി​ഴ​വാ​ണെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. അ​ഞ്ച് ബ​സു​ക​ളി​ൽ 220 ഓ​ളം കു​ട്ടി​ക​ളാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​ത്.

തി​രി​ച്ചുവ​രു​ന്ന​തി​നി​ടെ ഒ​രു ബ​സി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വി​ടെ ത​ങ്ങാ​നു​ള്ള അ​വ​സ​രം ന​ൽ​കി. പെ​ൺ​കു​ട്ടി​ക​ളെ നി​ർ​ത്തി​യാ​ണ് മ​റ്റ് ബ​സു​ക​ളി​ലാ​യി യാ​ത്ര തു​ട​ർ​ന്ന​തെ​ന്നും ആ​രോ​പി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്ക് വി​ള​മ്പി​യ ഭ​ക്ഷ​ണ​മാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ൽ, കോ​-ഓർ​ഡി​നേ​റ്റ് ചെ​യ്ത അ​ധ്യാ​പ​ക​രി​ൽനി​ന്ന് വീ​ഴ്ച​യു​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് മ​റ്റ് സ​ഹ​പാ​ഠി​ക​ൾ അ​റി​യി​ച്ചെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും യാ​ത്ര​യി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു അ​ധ്യാ​പ​ക​നാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​കൂ​ൾ മാ​നേ​ജ്മെ​ന്‍റിനും ര​ക്ഷി​താ​വ് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ഴ്ചവ​രു​ത്തി​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.