ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
1478641
Wednesday, November 13, 2024 4:46 AM IST
ചേര്‍ത്തല: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനല്ലൂര്‍ ചെട്ടിശേരി കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന് പ്രദീപിന്റെ ഭാര്യ സുപ്രിയ (53) ആണ് മരിച്ചത്. കളമശേരി ഇഎസ്ഐ ആശുപത്രിയിലെ നഴ്സാണ് സുപ്രിയ.
അപകടത്തില്‍ പരിക്കേറ്റ പ്രദീപും ചികിത്സയിലാണ്. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ നെടുമ്പ്രക്കാട് പള്ളിക്കവലയ്ക്കു സമീപം ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുപ്രിയ ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: അഖില്‍ പ്രദീപ്, അഭിജിത്ത് പ്രദീപ്. മരുമകള്‍: അഖില.