വഴിതെറ്റിയെത്തിയ വൃദ്ധയ്ക്ക് നാട്ടുകാർ തുണയായി
1478205
Monday, November 11, 2024 4:56 AM IST
മാന്നാര്‍: വഴിതെറ്റി എത്തിയ വൃദ്ധയ്ക്ക് നാട്ടുകാര്‍ രക്ഷകരായി. ഇന്നലെ രാവിലെ ചെന്നിത്തല കിഴക്കേവഴി നാനാട്ട് പുഞ്ചപ്പള്ളിക്ക് സമീപം ഇടയ്ക്കേവീട്ടില് വത്സലയുടെ വീടിന്റെ വരാന്തയില്‍ പ്രായമായ സ്ത്രീ ഇരിക്കുന്നത് വീട്ടുകാര്‍ കണ്ടത്. വീട്ടുകാര്‍ ഉടന്‍തന്നെ ഗ്രാമപഞ്ചായത്തംഗം ജിനദേവിനെ വിവരം അറിയിച്ചു. മെംബർ പോലീസിനെ വിവരം അറിയിച്ചു.
മാന്നാര്‍ ഗ്രേഡ് എസ് ഐ വി.ജി. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് വൃദ്ധയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓല കെട്ടിയമ്പലം പള്ളിക്കല്‍ നടുവിലേമുറിയില്‍ ആനന്ദ് പരമശിവത്തിന്റെ ഭാര്യ ഗീതയാണെന്ന് മനസിലാക്കി. ഇവരെ കാണാനില്ലെന്ന പരാതി കുറത്തിയാട് പൊലീസ് സ്റ്റേഷനില്‍ ഉണ്ടന്ന വിവരവും ലഭിച്ചു.
തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് ആനന്ദും മറ്റും എത്തി ഗീതയെ തിരിച്ചറിയുകയും ചെയ്തു. എസ്ഐ വി.ജി. ഗിരീഷ് കുമാര്‍, പഞ്ചായത്തംഗം ജി. ജയദേവ് എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഗീതയെ വീട്ടുകാര്‍ക്ക് കൈമാറി.