ആ​ല​പ്പു​ഴ: വ്യാ​പാ​രി​ക​ള്‍​ക്ക് വാ​ട​ക​യ്ക്കുമേ​ല്‍ 18% അ​ധി​ക ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​എ​സ്ടി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധം ഇ​ര​മ്പി.

ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളും ഭ​ക്ഷ്യോ​ല്‍​പ്പ​ന്ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് ജി​എ​സ്ടി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ജി. ​ജ​യ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 18% ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ വ്യാ​പാ​ര വി​രു​ദ്ധ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും പാ​ര്‍​ല​മെ​ന്‍റിലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡന്‍റ് മ​നാ​ഫ് കു​ബാ​ബ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ര്‍ ബി. ​താ​ജ്, റോ​യി മ​ഡോ​ണ, വി. ​മു​ര​ളീ​ധ​ര​ന്‍, എം.​എ. ക​രീം, എ​സ്.​കെ. ന​സീ​ര്‍, ക​ബീ​ര്‍ റ​ഹ്‌​മാ​നി​യ, ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് ജോ​ളി​ച്ച​ന്‍, എ. ​ഇ. ന​വാ​സ്, രാ​ജേ​ഷ് പ​ടി​പ്പു​ര, മു​ഹ​മ്മ​ദ് കോ​യ, മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.