സവാള വിലവർധനവിനെതിരേ ഹോട്ടൽ സംഘടനയുടെ പ്രതിഷേധം
1478684
Wednesday, November 13, 2024 4:55 AM IST
കായംകുളം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് കമ്മിറ്റി സവാള വിലവർധനവിനെതിരേ ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് സൗജന്യ സവാള വിതരണം നടത്തി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി നാസർ ബി. താജ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. വി.മുരളീധരൻ, സൈഫുദ്ദീൻ മാർവെൽ, രമേശ് ആര്യാസ്, കബീർ റഹ്മാനിയ, രാജേഷ് പടിപ്പുര, നൗഷാദ് മാങ്കാംകുഴി, സത്താർ, ബദറുദ്ദീൻ, ശ്രീഹരി, പ്രവീൺ മഞ്ജിമ, വിജയകുമാർ, ബോസ്, താഹാകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.