വഖഫ് ആക്ടിന്റെ പേരിൽ നീതി നിഷേധിക്കപ്പെടരുത്: കത്തോലിക്കാ കോൺഗ്രസ്
1477907
Sunday, November 10, 2024 5:16 AM IST
കുട്ടനാട്: മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവൽ പ്രശ്നത്തിൽ കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാർഹമാണന്ന് കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം.
മുനമ്പത്തെ ജനത്തിനു പിന്നിൽ കേരളം മുഴുവൻ അണിനിരന്ന സാഹചര്യത്തിൽ സർക്കാർ കണ്ണുതുറക്കണമെന്നും ഫാ. ലിബിൻ തുണ്ടുകളം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അധ്യക്ഷത വഹിച്ചു. ടോമിച്ചൻ അയ്യരുകുളങ്ങര, സൈബി അക്കര, ഔസേപ്പച്ചൻ ചെറുകാട്, കെ.പി മാത്യൂ, തോമസുകുട്ടി മണക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.