ആല​പ്പു​ഴ: ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക മേ​ള 21, 22 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ം. അത്‌ലറ്റി​ക്സ്, കാ​രം​സ്, ക​ബ​ഡി, ചെ​സ്, ഫു​ട്ബോ​ള്‍, പ​വ​ര്‍ ലി​ഫ്റ്റിം​ഗ്, വോ​ളി​ബോ​ള്‍, ഷ​ട്ടി​ല്‍ ബാ​ഡ്മിന്‍റണ്‍, ടേ​ബി​ള്‍ ടെ​ന്നീ​സ്, ഹോ​ക്കി, ഗു​സ്തി, ലോ​ണ്‍ ടെ​ന്നീ​സ്, നീ​ന്ത​ല്‍, ഖോ-​ഖോ, യോ​ഗ എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.

വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബാ​സ്‌​കറ്റ്ബോ​ള്‍, ക്രി​ക്ക​റ്റ്, ബെ​സ്റ്റ് ഫി​സി​ക് എ​ന്നീ ഇ​ന​ങ്ങ​ള്‍ പു​രു​ഷ​ന്മാ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും.​ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ പേ​ര്, ഔ​ദ്യോ​ഗി​ക, മേ​ല്‍ വി​ലാ​സം, പെ​ന്‍ ന​മ്പ​ര്‍, പ​ങ്കെ​ടു​ക്കേ​ണ്ട ഇ​ന​ങ്ങ​ള്‍ (ഇ​നം തി​രി​ച്ചെ​ഴു​തു​ക),

മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി ഓ​ഫീ​സ് മേ​ല​ധി​കാ​രി ന​ല്‍​കു​ന്ന സാ​ക്ഷ്യപ​ത്രം 16ന് ​വൈ​കി​ട്ട് അ​ഞ്ചി​നു മു​മ്പാ​യി സെ​ക്ര​ട്ട​റി, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍, മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ത​ത്തം​പ്പ​ള്ളി. പി​ഒ, ആ​ല​പ്പു​ഴ- 688013 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ അ​യ​യ്ക്ക​ണം.

മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ഇ​ന​ത്തി​ലും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി 200/ രൂ​പ അ​ട​യ്ക്കണം. ഫോൺ-0477-2253090