ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ നൈ​പു​ണ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ നൈ​പു​ണ്യ സ​മി​തി​യും (കെ​എ​എ​സ്ഇ) സം​യു​ക്ത​മാ​യി 12ന് ​നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ ഹ​വേ​ലി ബാ​ക്ക് വാ​ട്ട​ര്‍ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള​ത്തി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന്‍റെയും നൈ​പു​ണ്യം നേ​ടി​യ​വ​രെ തൊ​ഴി​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ന്‍ ആ​ന്‍​ഡ് സ്റ്റേ​റ്റ് സ്‌​കി​ല്‍ സെ​ക്ര​ട്ടേറി​യ​റ്റ് ഉ​ച്ച​കോ​ടി​ക്ക് മേ​ല്‍​നോ​ട്ടം ന​ല്‍​കും.

ജി​ല്ല​യു​ടെ നൈ​പു​ണ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പൊ​തു - സ്വ​കാ​ര്യ നൈ​പു​ണ്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഉ​ച്ച​കോ​ടി ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍: 8592064649.