റവന്യു ജില്ലാ കലോത്സവം സ്വാഗത സംഘം യോഗം അലങ്കോലമായ സംഭവം: അധ്യാപകർക്കെതിരേ പ്രമേയം പാസാക്കി
1467611
Saturday, November 9, 2024 5:04 AM IST
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം കഴിഞ്ഞദിവസം അലങ്കോലമായ സംഭവത്തിൽ അധ്യാപകർക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസാക്കി.
സിപിഐ അനുകൂല അധ്യാപക സംഘടന എകെഎസ്ടിയുവിന്റെ ഭാരവാഹിയും കായംകുളം ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുമായ ബീന ഉൾപ്പെ ടെയുള്ള അധ്യാപകർക്കെതിരേ യാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസാക്കിയത്.
സിപിഎം കൗൺസിലർമാരായ സി.എ. അഖിൽകുമാർ അവതാരകനും ഷെമിമോൾ അനുവാദകയുമായിട്ടാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ യുഡിഎഫ് അംഗങ്ങളായ രണ്ടുപേർ പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്നു. കോൺഗ്രസ് കൗൺസിലർ എ.പി. ഷാജഹാൻ, ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിൽ എന്നിവരാണ് വിട്ടുനിന്നത്.
സ്വാഗത സംഘ രൂപീകരണയോഗം അധ്യാപിക ബീന ഉൾപ്പെടെയുള്ള അധ്യാപകർ ബോധപൂർവം അലങ്കോലപ്പെടുത്തിയെന്നാണ് പ്രമേയം.