ആല​പ്പു​ഴ: ഡെ​ക്കോ​യ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ആ​ല​പ്പു​ഴ​യി​ല്‍ നാ​ലു​പേ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ര​ണ്ട് ആ​ല​പ്പു​ഴ​ക്കാ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കുനേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് വേ​ഷം​മാ​റി​യു​ള്ള ഡെ​ക്കോ​യ് ഓ​പ്പ​റേ​ഷ​നു​മാ​യി വ​നി​താ പോലീ​സ് എ​ത്തി​യ​ത്.

ഒ​രു​മാ​സ​ത്തി​നി​ടെ ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ നാ​ലു പേ​രെ​യാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ സൗ​ത്ത് പോലീ​സി​നു കൈ​മാ​റി. ഇ​വ​ര്‍​ക്കെ​തി​രേ പൊ​തു​ശ​ല്യ​ത്തി​ന് കേ​സെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം വ​നി​താ പോലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ പി.​ടി. ലി​ജി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡെ​ക്കോ​യ് ഓ​പ്പ​റേ​ഷ​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

വ​നി​താ സ്റ്റേ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍ വേ​ഷം​മാ​റി യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ സാ​ധാ​ര​ണ വേ​ഷ​ത്തി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന വ​നി​താ പോലീ​സി​നോ​ട് പു​രു​ഷ​ന്മാ​രെ​ത്തി മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

വ​നി​താ പോലീ​സെ​ന്ന് അ​റി​യാ​തെ സ​മീ​പി​ച്ച നാ​ലു പു​രു​ഷ​ന്മാ​രും നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ൽ പോലീ​സ് ജീ​പ്പി​നു​ള്ളി​ലാ​യ​ി. മ​ഫ്തി പോ​ലീ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​തോ​ര്‍​ത്ത് വ​നി​താ പോലീ​സു​കാ​ര്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ണ്ടാ​കും.

ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടി മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വ​രെ​യു​ള്ള പ​രി​സ​രം ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം കൂ​ടു​ത​ലാ​ണ്. ധാ​രാ​ളം സ്ത്രീ​ക​ള്‍ ശ​ല്യം ചെ​യ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും പ​രാ​തി​പ്പെ​ടു​ന്ന​വ​രു​ടെ​ എ​ണ്ണം ​കു​റ​വാ​ണ്.