തലവടി ഉപജില്ലാ കലോത്സവം സമാപിച്ചു; ഓവറോള്‍ കിരീടങ്ങള്‍ തൂത്തുവാരി പച്ചയിലെ സ്കൂളുകള്‍
1467375
Friday, November 8, 2024 5:01 AM IST
എടത്വ: തലവടി ഉപജില്ല കലോത്സവം സമാപിച്ചു. നാലുദിവസമായി പച്ച ലൂര്‍ദ് മാതാ, സെന്റ് സേവ്യേഴ്സ് എന്നീ സ്കൂളുകളിലായി ആറു വേദികളിലായി 250 മത്സര ഇനങ്ങളില്‍ 1700 കുട്ടികളാണ് പങ്കെടുത്തത്. സമാപനസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു.
തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മാനദാനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു നിര്‍വഹിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍. ജനറല്‍ കണ്‍വീനര്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, ഫാ. ജോസഫ് ചുളപ്പറമ്പില്‍, എഇഒ കെ. സന്തോഷ്, ബിപിസി ജി. ഗോപലാല്‍, പ്രധാനാധ്യാപകരായ അന്നമ്മ ജോസഫ്, മിനി ആനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ: തലവടി ഉപജില കലോത്സവത്തില്‍ ഓവറോള്‍ കിരീടങ്ങള്‍ തൂത്തുവാരി ആതിഥേയരായ പച്ച-ചെക്കിടിക്കാട് സ്കുളുകള്‍. പച്ച-ചെക്കടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ ഇരട്ടനേട്ടത്തിന് അര്‍ഹരായി. തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ കിരീടവും സംസ്കൃത വിഭാഗം ഓവറോള്‍ കിരീടവും നിലനിര്‍ത്തി.
എല്‍പി വിഭാഗത്തിലും ഓവറോള്‍ കിരീടം ലഭിച്ചു. അതിഥേയരായ പച്ച ചെക്കിടിക്കാട് എല്‍പി സ്കൂളും മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പി സ്കൂളും കിരീടം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗം ഓവറോളും ഹെയര്‍ സെക്കൻഡറി വിഭാഗം ഓവറോള്‍ കിരീടവും പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ സ്കൂള്‍ സ്വന്തമാക്കി.
മത്സരാര്‍ഥികളെ ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പൽ തോമസുകുട്ടി മാത്യു ചീരംവേലില്‍, പ്രധാനാധ്യാപിക അന്നമ്മ തോമസ്, സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ പ്രധാനാധ്യാപിക മിനി ആനി തോമസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, പിടിഎ പ്രസിഡന്റുമാരായ സിനു, ഷാജി എന്നിവര്‍ അനുമോദിച്ചു.