ആ​ല​പ്പു​ഴ: ജി​ല്ലാ​ ശി​ശു​ക്ഷേ​മ​സ​മി​തി ശി​ശു​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ അങ്കണവാ​ടി, എ​ൽ​കെ​ജി, യു​കെജി ​വി​ദ്യാ​ർഥി​ക​ൾ അ​ണി​നി​ര​ന്ന മ​ത്സ​ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. സം​ഘാ​ട​ക​ർ ന​ൽ​കി​യ ചി​ത്ര​ത്തി​നു വി​വി​ധ വ​ർ​ണ​ങ്ങ​ളാ​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളും എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളു​മാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്താ​ൽ വേ​റി​ട്ടുനി​ന്ന​ത്.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ക​ഥ പ​റ​ച്ചി​ലും ആ​ക്ഷ​ൻ സോം​ഗും ശ്ര​ദ്ധേ​യ​മാ​യി. എ​ൽ​പി, യുപി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഥാ​ര​ച​ന, ക​വി​താര​ച​ന, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, ല​ളി​ത​ഗാ​നം, ദേ​ശ​ഭ​ക്തി ഗാ​നം, ക്വി​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ങ്ങ​ൾ ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് ആ​ശ സി. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​പി. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഡി.​ ഉ​ദ​യ​പ്പ​ൻ, ജോ. ​സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ, അം​ഗ​ങ്ങ​ളാ​യ ടി.​എ. ന​വാ​സ്, ആ​ർ. ഭാ​സ്കര​ൻ മാ​ലൂ​ർ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.