അസോസിയേഷൻ ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും
1467366
Friday, November 8, 2024 4:54 AM IST
ആലപ്പുഴ: ശ്രീബുദ്ധ കോളജ് ഓഫ് എൻജിനിയറിംഗും ടെക് ബൈഹാർട്ടും ചേർന്ന് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ- (സൈബോർഗ്) ഉദ്ഘാടനവും സൈബർ സുരക്ഷ ബോധവത്്കരണ പരിപാടിയും സംഘടിപ്പിച്ചു.
സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ പ്രസംഗിച്ചു. "സൈബോർഗ്" ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ. അഞ്ജു ജെ. പ്രകാശ് സ്വാഗതവും വകുപ്പ് മേധാവി ഡോ. എസ്.വി. ആൻലിൻ ജേബ അധ്യക്ഷത വഹിച്ചു.
സൈബർ സെക്യൂരിറ്റി അനലിസ്റ്റായ ധനൂപ് ആർ സൈബർ സ്മാർട്ട് 2024 നെക്കുറിച്ച് പ്രസംഗിച്ചു. സൈബോർഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിവൈഎസ്പി ജി. സന്തോഷ്കുമാർ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ബി. ഉദയൻ,
കമ്പ്യൂട്ടർ സയൻസ് വിഭാഗം ഡീൻ ഡോ.സുജിത്ത് കുമാർ പി. എസ്, എഐ ആൻഡ് എംഎൽ വിഭാഗം മേധാവി ഡോ. അനിൽ എ.ആർ മുതലായവർ പങ്കെടുത്തു. സൈബോർഗ് സെക്രട്ടറി അഞ്ജന മനോജ് നന്ദി പറഞ്ഞു.