ആലപ്പുഴ നസ്രാണി സമുദായ സംഗമവും റാലിയും 10ന്
1467363
Friday, November 8, 2024 4:54 AM IST
ആലപ്പുഴ: കത്തോലിക്കാ കോണ്‍ഗ്രസ് ആലപ്പുഴ ഫൊറോനസമിതിയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ ഇടവകകളും സംഘടനകളും ചേര്‍ന്ന് പത്തിന് ആലപ്പുഴ നസ്രാണി സമുദായ സംഗമവും സമുദായ റാലിയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ പഴവങ്ങാടി മാര്‍സ്ലീവാ ഫൊറോന തീര്‍ഥാടന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന 5000പേര് പങ്കെടുക്കുന്ന സമുദായ റാലി തത്തംപള്ളി പള്ളി മൈതാനത്തെ തച്ചില്‍ മാത്തു തരകന് നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് അഞ്ചിന് ആലപ്പുഴ നസ്രാണി സമുദായ സംഗമം നടത്തും.
റാലി ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ ഉദ് ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ സന്ദേശം നല്‍കും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ആശംസകള്‍ അര്‍പ്പിക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശം നല്‍കും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.
പരിപാടികളുടെ ജനറല്‍ കണ്‍വീനറായി സെബാസ്റ്റ്യന്‍ വര്‍ഗീസിനെയും വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ജോഷിമോന്, ബിന്ദു സ്കറിയ, ടോമിച്ചന് മേത്തശേരി, ജോമി കാവില്‍, ജോഷി ജോര്‍ജ്, ഒ.ജെ. ജോജി എന്നിവരെ തെരഞ്ഞെടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ജോയല്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ബിജു മണവത്ത്, മാതൃ-പിതൃവേദി ഡയറക്ടര്‍ ഫാ. ലിബിന് പുത്തന്‍പറമ്പില്‍ യുവദീപ്തി ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, സണ്‍ഡേ സ്കൂള്‍-മിഷന് ലീഗ് ഡയറക്ടര്‍ ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, സംഘടന ഭാരവാഹികളായ ജോണ്‍ ബോസ്കോ, മോളമ്മ ആന്റണി, റോയി വേലിക്കെട്ടില്‍, ജെഫിന് ജോസഫ്, ആന്‍ഡ്രിയ ആന്റണി, അല്‍ഫോണ്‍സ് പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് 10ന് മുനമ്പം ഐക്യദാര്‍ഢ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം ആലപ്പുഴ നസ്രാണി സമുദായ സംഗമവേദിയല് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നടത്തും.