മട്ടന്നൂർ: കൊതേരിയില്‍ കൂറ്റൻ മരം കടപുഴകി വൈദ്യുത ലൈനിൽ വീണു. വീഴ്ചയില്‍ ട്രാന്‍സ്ഫോമര്‍ അടക്കം റോഡിലേക്ക് നിലംപതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മട്ടന്നൂർ - കണ്ണൂർ റോഡിൽ കൊതേരി കുന്ന് ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപത്തായിരുന്നു സംഭവം.
ഇതേ തുടര്‍ന്ന് മട്ടന്നൂർ - കണ്ണൂർ റോഡിൽ വാഹന ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. തുടർന്ന് മട്ടന്നൂരിൽനിന്ന് അഗ്നിശമന വിഭാഗവും പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി. മൂന്ന് തൂണുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. അപകടത്തെ തുടർന്ന് മട്ടന്നൂര്‍ -കണ്ണൂര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ താല്‍ക്കാലം വഴിതിരിച്ചു വിടുകയായിരുന്നു.