യു​വാ​വ് റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Friday, July 5, 2024 10:30 PM IST
മ​ഞ്ചേ​രി : യു​വാ​വി​നെ കോ​ര്‍​ട്ട് റോ​ഡി​ല്‍ ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ര​ക്കു​ന്ന് 34 പു​ളി​യ​റ്റ​ക്കു​ന്നു​മ്മ​ല്‍ പ​രേ​ത​നാ​യ ചാ​ത്ത​ന്‍റെ മ​ക​ന്‍ സു​രേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ച​ല​ന​മ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒ​രു ചെ​വി​യി​ലും ത​ല​ക്ക് പി​റ​കി​ലും ര​ക്ത​ക്ക​റ​യു​ണ്ട്. വീ​ഴ്ച​യി​ല്‍ സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കാ​ര​ക്കു​ന്ന് പു​ല​ത്ത് ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. സു​ചി​ത്ര​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍ : സൂ​ര​ജ്, സു​ര​ഭി, സു​കൃ​ത. മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.