പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ പ്രധാന റോഡുകളില്‍ ഒന്നായ ജൂബിലി റോഡ് കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും കഴിയാത്ത രീതിയില്‍ തകര്‍ന്ന സാഹചര്യത്തില്‍
റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് 27ാം വാര്‍ഡ് കൗണ്‍സിലര്‍ പത്തത്ത് ജാഫറിന്റെ നേതൃത്വത്തില്‍ നിവേദനം നല്കി.
നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, പ്രവാസി ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കരുവാത്ത് ഹസന് തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.