ഓ​ണം ക​ള​റാ​ക്കാ​ൻ ചെ​ണ്ടു​മ​ല്ലിക്കൃഷി
Tuesday, July 9, 2024 1:02 AM IST
ആ​ല​ത്തൂ​ർ: ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ളം ഒ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് എ​രി​മ​യൂ​രി​ൽ തു​ട​ക്ക​മാ​യി. എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ്രേ​മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി​ഓ​ഫീ​സ​ർ ബി​ൻ​സി , അ​സി​സ്റ്റ​ന്‍റ് കൃ​ഷി​ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, പ​ന്ത്ര​ണ്ടാം​വാ​ർ​ഡ് മെം​ബ​ർ ഷൈ​ജ രാ​ജ​ൻ പ്ര​സം​ഗി​ച്ചു.

ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ഭ​വ​ന്‍റെ കീ​ഴി​ൽ വ​നി​താ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ഇ​രു​പ​തി​നാ​യി​രം തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. ഓ​രോ കൃ​ഷി​ക്കൂ​ട്ട​ത്തി​നും 250 തൈ​ക​ൾ വീ​തം 85 കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​ണ് തൈ​വി​ത​ര​ണം ന​ട​ത്തി​യ​ത്.