നി​ല​മ്പൂ​ര്‍ പാ​ല​ക്ക​യം ന​ഗ​റി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന
Thursday, July 4, 2024 5:22 AM IST
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം ന​ഗ​റി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന​യെ​ത്തി വാ​ഴ​ക​ളും സൗ​ര​വേ​ലി​യും ത​ക​ര്‍​ത്തു. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​മേ​ഖ​ല​യി​ലു​ള്ള പാ​ല​ക്ക​യം ന​ഗ​റി​ല്‍ കാ​ട്ടു​നാ​യ്ക്ക, മു​തു​വാ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള 56 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​ത്രി​യാ​കു​ന്ന​തോ​ടെ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

ഇ​വി​ടെ​യു​ള്ള സൗ​ര​വേ​ലി​യും കൃ​ഷി​യും വ്യാ​പ​ക​മാ​യി ഇ​വ ന​ശി​പ്പി​ക്കു​ന്നു. ബാ​ബു, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സൗ​ര​വേ​ലി​യും സി​ന്ധു, ചെ​റി​യ​രാ​മ​ന്‍, രാ​ജേ​ഷ്, വി​ഷ്ണു എ​ന്നി​വ​രു​ടെ വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലേ​ക്ക് ആ​ന​ക​ള്‍ എ​ത്തി തു​ട​ങ്ങി​യ​തോ​ടെ രാ​ത്രി ആ​ശ​ങ്ക​യോ​ടെ​യാ​ണ് 56 കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ഴി​യു​ന്ന​ത്.