അ​നു​മ​തി​യി​ല്ലാ​തെ മ​ര​ങ്ങ​ള്‍ മു​റി​ച്ച​താ​യി പ​രാ​തി
Monday, July 8, 2024 5:14 AM IST
നി​ല​മ്പൂ​ര്‍: ക​ക്കാ​ടം​പൊ​യി​ല്‍ വാ​ളം​തോ​ട്ടി​ല്‍ സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ക​ട​ന്നു​ക​യ​റി മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കി​യ​താ​യി പ​രാ​തി. വാ​ളം​തോ​ട്ടി​ല്‍ പു​തു​താ​യി തു​ട​ങ്ങാ​നി​രി​ക്കു​ന്ന പാ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന 20 മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച് നീ​ക്കി​യ​ത്. ഈ ​സ്ഥ​ല​ത്തി​ന്‍റെ അ​ടു​ത്ത് സ്ഥ​ല​മു​ള്ള അ​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച​ത്.


മ​ഹാ​ഗ​ണി, തേ​ക്ക്, മാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.സ്ഥ​ലം ഉ​ട​മ നി​ല​മ്പൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​ക്കാ​ര​നെ​യും മ​രം മു​റി​ച്ച് മാ​റ്റി​യ ആ​ളെ​യും ഇ​ന്നു നി​ല​മ്പൂ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.