വ​ള്ളി​കു​രി​ശ് പ​താ​ക പ്ര​യാ​ണ ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, July 8, 2024 5:15 AM IST
ക​രു​വാ​ര​കു​ണ്ട്: മാ​ര്‍ ഇ​വാ​നി​യോ​സ് പി​താ​വി​ന്റെ 71 ാം ഓ​ര്‍​മ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം നി​ല​മ്പൂ​ര്‍ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന വ​ള്ളി​കു​രി​ശ് പ​താ​ക പ്ര​യാ​ണ​ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ക​രു​വാ​ര​കു​ണ്ട് വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി ഇ​ട​വ​ക​യി​ലെ എം​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്.

പു​ന​രൈ​ക്യ ശി​ല്പി​യും സ​ഭൈ​ക്യ​ത്തി​ന്‍റെ വ​ക്താ​വു​മാ​യ മാ​ര്‍ ഇ​വാ​നി​യോ​സ് പി​താ​വി​ന്‍റെ ഓ​ര്‍​മ ആ​ച​രി​ക്കു​ന്ന ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 15 വ​രെ​യാ​ണ് പ്ര​യാ​ണ ജാ​ഥ ന​ട​ത്തു​ന്ന​ത്. സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ എം​സി​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജെ​ഫി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ര്‍​ജ് ആ​ലും​മൂ​ട്ടി​ല്‍ സ​ന്ദേ​ശം ന​ല്‍​കി.


എം​സി​വൈ​എം രൂ​പ​ത മു​ന്‍ പ്ര​സി​ഡ​ന്‍റ് ഷൈ​ജി ന​ടു​വി​ലേ​ടം, സി​സ്റ്റ​ര്‍ ജെ​യ്ന്‍ ഫ്രാ​ന്‍​സി​സ് ഡി.​എം, എം​സി​വൈ​എം മേ​ഖ​ല മു​ന്‍ പ്ര​സി​ഡ​ന്‍റ് ലി​ബി​ന്‍ പി. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​സി​വൈ​എം ബ​ത്തേ​രി രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​സ്റ്റോ പാ​റേ​ക്കാ​ട്ടി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.