ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Monday, July 8, 2024 11:30 PM IST
ചേ​ര്‍​ത്ത​ല: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ചേ​ര്‍​ത്ത​ല ക​യ​ര്‍ ലാ​ന്‍​ഡി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് സെ​ക്ക​ന്‍​ഡ് വൈ​സ് ഗ​വ​ര്‍​ണ​ര്‍ ജ​യേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി ക​ള​ക്ഷ​ന്‍ ബൂ​ത്തു​ക​ള്‍, ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഫ​സ്റ്റ് എ​യ്ഡ് ബോ​ക്‌​സു​ക​ള്‍, ഓ​ള്‍​ഡ് ഏ​ജ് ഹോ​മി​നും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​നും സൗ​ജ​ന്യ​മാ​യി വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​റു​ക​ള്‍, ന​ഗ​ര​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.


ചേ​ര്‍​ത്ത​ല അ​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സി.​ ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍, തോ​മ​സ് കാ​ളാ​ര​ന്‍, ടി.​പി. ഹ​രി​ദാ​സ്, കെ.​ജി. ഫ്രാ​ന്‍​സി​സ് മ​ജോ, ജോ​ജി ജോ​സ​ഫ്, സ​ജി ഫ്രാ​ന്‍​സി​സ്, ജോ​ഫി ക​ളാ​ര​ന്‍, കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് മാ​ങ്ങാ​ലി, സി.​എ. ഏ​ബ്ര​ഹാം, ഷീ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.