ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, July 8, 2024 5:14 AM IST
എ​ട​ക്ക​ര: വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ വ​ഴി​ക്ക​ട​വി​ല്‍ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​രു​ത ക​രി​യാം​പാ​ടം പ​നോ​ല​ന്‍ മ​ന്‍​സൂ​ര്‍ (42), ഓ​ട്ടോ ഡ്രൈ​വ​ര്‍ മു​ണ്ട പൂ​ന്തി​രു​ത്തി അ​ബൂ​ബ​ക്ക​ര്‍ (57) എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രു​ത കെ​ട്ടു​ങ്ങ​ല്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്‍​സൂ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബൂ​ബ​ക്ക​റി​നെ പി​ടി​കൂ​ടു​ന്ന​ത്. ഇ​രു​വ​രി​ല്‍ നി​ന്നു 25 ഗ്രാം ​വീ​തം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. അ​ബൂ​ബ​ക്ക​റാ​ണ് വി​ല്‍​പ്പ​ന​യ്ക്കാ​യി മ​ന്‍​സൂ​റി​ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന​ത്. മു​ണ്ട അ​ങ്ങാ​ടി​യി​ല്‍ ഓ​ട്ടോ​യി​ലി​രു​ന്ന് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​മ്പോ​ഴാ​ണ് അ​ബൂ​ബ​ക്ക​ര്‍ പി​ടി​യി​ലാ​യ​ത്.


നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​എ​ന്‍. മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ മാ​രാ​യ സി.​ടി. ഷം​നാ​സ്, എം. ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ മ​ഫ്ത്തി​യി​ല്‍ എ​ട​ക്ക​ര മു​ണ്ട ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ബ്ദു​ള്‍ റ​ഷീ​ദ്, ഇ.​ടി. ജ​യാ​ന​ന്ദ​ന്‍, ഡ്രൈ​വ​ര്‍ കെ. ​രാ​ജീ​വ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഏ​യ്ഞ്ച​ലി​ന്‍ ചാ​ക്കോ എ​ന്നി​വ​ര്‍ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി.