രേ​ഖാ​ചി​ത്ര​ങ്ങ​ളി​ല്‍ തി​ള​ങ്ങി ബ​ഷീ​റി​യ​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍
Saturday, July 6, 2024 5:13 AM IST
മ​ഞ്ചേ​രി: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ള്‍ രേ​ഖാ​ചി​ത്ര​ങ്ങ​ളാ​യും വേ​ഷ​പ്പ​ക​ര്‍​ച്ച​യാ​യും മ​ഞ്ചേ​രി​യി​ലെ പു​സ്ത​ക​പ്പൂ​ര​ത്തി​ലെ​ത്തി. നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന "ക​ഥ​ക​ളു​ടെ സു​ല്‍​ത്താ​ന് ഒ​രു വ​ര​ദ​ക്ഷി​ണ' പ​രി​പാ​ടി​ക്ക് ആ​ര്‍​ട്ടി​സ്റ്റ് സ​ഗീ​ര്‍ തു​ട​ക്കം കു​റി​ച്ചു.

ബ​ഷീ​റി​ന്‍റെ രേ​ഖാ​ചി​ത്രം വ​ര​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. എ​ഴു​ത്തു​കാ​ര​നും ചി​ത്ര​കാ​ര​നു​മാ​യ ഉ​സ്മാ​ന്‍ ഇ​രു​മ്പു​ഴി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്‍​ട്ടി​സ്റ്റ് ഷ​ബീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25 വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​ഷീ​റി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ട​ലാ​സി​ലേ​ക്ക് പ​ക​ര്‍​ത്തി. അ​തി​നി​ടെ ജീ​വ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​വാ​ഹി​ച്ചു​കൊ​ണ്ട് ക​രു​വ​മ്പ്രം വെ​സ്റ്റ് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ​ത്തി.


അ​ധ്യാ​പ​ക​രാ​യ കെ.​എം.​വ​ത്സ​ല​കു​മാ​രി, പി.​പ​രി​മ​ള, ശാ​ന്തി​പ്ര​യാ​ഗ, കെ.​വി.​ഷീ​ന എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് കു​ട്ടി​ക​ളെ​ത്തി​യ​ത്. ജ​യ​പ്ര​കാ​ശ് കാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പി.​എ. പൗ​ര​ന്‍, അ​ഡ്വ. ടി.​പി. രാ​മ​ച​ന്ദ്ര​ന്‍, വി. ​വേ​ണു​ഗോ​പാ​ല്‍, എം.​പി. ജ​യ​നാ​രാ​യ​ണ​ന്‍, പ്ര​തീ​ഷ് നാ​രാ​യ​ണ​ന്‍, ര​വീ​ന്ദ്ര​ന്‍ മം​ഗ​ല​ശേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.